പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്പ്ര സിഡൻ്റ് പഞ്ചായത്തി‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

പി എസ് മനു

പ്രസിഡൻ്റ്

ജീജി പ്രവീണ്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി എസ് അനീഷ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നൂറ റിയാസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വി എ ബഷീര്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വി എ ഉണ്ണികൃഷ്ണന്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പഞ്ചായത്തി‍ന്‍റെ ആസ്ഥാനം - തേക്കുമൂല കാട്ടൂര്‍                ഉള്‍പ്പെടുന്ന വില്ലേജുകള്‍ - കാട്ടൂര്‍ വില്ലേജ്ബ്ലോക്ക് പഞ്ചായത്ത് - ഇരിങ്ങാലക്കുടതാലൂക്ക് - മുകുന്ദപുരംജില്ല - തൃശ്ശൂര്‍നിയമസഭാ മണ്ഡലം- ഇരിങ്ങാലക്കുടലോകസഭാ മണ്ഡലം - തൃശ്ശൂര്‍വിസ്തീര്‍ണ്ണം-11.70 ച.കി.മീഅതിരുകള്‍വടക്ക്-കരുവന്നൂര്‍ പുഴതെക്ക് - പടിയൂര്‍ ഗ്രാമപഞ്ചായത്ത്പടിഞ്ഞാറ് - കനോലി കനാല്‍കിഴക്ക്- കാറളം ഗ്രാമപഞ്ചായത്ത്ജനസംഖ്യ (2011 സെന്‍സസ് പ്രകാരം)  18017പുരുഷന്‍മാര്‍ - 8315 -സ്ത്രീകള്‍ - 97025പട്ടികജാതി ജനസംഖ്യ-2675സാക്ഷരതാനിരക്ക്-86.14%വാര്‍ഡുകളുടെ എണ്ണം-15കുടുംബങ്ങളുടെ എണ്ണം-6067പാര്‍ലമെന്‍റ് അംഗം- ശ്രീ.സുരേഷ് ഗോപി (ബഹു.കേന്ദ്രസഹമന്ത്രി)നിയമസഭ അംഗം -ജില്ലാ പഞ്ചായത്ത് അംഗം - ശ്രീ.ടി.കെ സുധീഷ്(വൈസ് പ്രസിഡണ്ട് , തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം)ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍1.ശ്രീ. എന്‍.ബി.പവിത്രന്‍2. ശ്രീ.അജയന്‍ തറയില്‍3.ശ്രീമതി .പ്രസീന സജയന്‍4.ശ്രീമതി. രജനി നന്ദകുമാര്‍5.ശ്രീമതി .അംബുജ രാജന്‍  

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വേതക്കാട്, പുതുക്കാട് ഉൾപ്പെടെ 'കാട്' എന്ന് അവസാനിക്കുന്ന ഏഴു പ്രദേശങ്ങൾ ചേർന്നാണ് പഴയ കൊച്ചി രാജ്യത്തിന്റെ അതിർത്തി ഗ്രാമമായ 'കാട്ടൂർ' രൂപപ്പെട്ടത്. കാനോലി കനാലിന്റെ തീരത്തെ പറയൻകടവിലും പിന്നീട് താഴേക്കാട്ടങ്ങാടിയിലും കേന്ദ്രീകരിച്ചിരുന്ന ഇവിടുത്തെ വിപുലമായ വാണിഭവും കുടിൽവ്യവസായങ്ങളും അയൽപ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന ആശ്രയമായിരുന്നു. പൊഞ്ഞനം ക്ഷേത്രോത്സവത്തിലെ പരമ്പരാഗത കലാരൂപങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുമ്പോഴും, സവർണാധിപത്യത്തിനെതിരെ ചരിത്രപ്രസിദ്ധമായ 'താണിശ്ശേരി കലാപം' ഉൾപ്പെടെയുള്ള സാമൂഹ്യനവോത്ഥാന പോരാട്ടങ്ങൾക്കും ശ്രീനാരായണഗുരുവിന്റെ ആശയങ്ങൾക്കും ഈ മണ്ണ് സാക്ഷ്യം വഹിച്ചു. കൊച്ചിൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന സബ് രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ്, മൃഗാശുപത്രി തുടങ്ങിയ പ്രധാന പൊതുസ്ഥാപനങ്ങൾ ഇന്ന് കാട്ടൂരിലെ മിനി സിവിൽ സ്റ്റേഷനിലാണ് ഒരുമിച്ച് പ്രവർത്തിക്കുന്നത്. വിവിധ...

കൂടുതൽ വായിക്കുക