കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട്

ഏറ്റവും സൗകര്യപ്രദമായ ഭൗതികവും സാംസ്കാരികവുമായ അന്തരീക്ഷവും ഓഫീസ് സൗകര്യവും ഒരുക്കുന്നതിലൂടെ, പൗരന്മാർക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ കൃത്യസമയത്ത് ഉറപ്പാക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക, അതുവഴി ഒരു പൗര സൗഹൃദവും ജനപ്രിയവുമായ ഒരു പഞ്ചായത്ത് രൂപപ്പെടുത്തുക.

ദൗത്യം

2018-19 സാമ്പത്തിക വർഷത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് ISO നേടുക എന്ന സ്വപ്നം, ജനങ്ങളുടെയും പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശ്രമത്തിലൂടെ സാക്ഷാത്കരിക്കുന്നതിനും അത് നിലനിർത്താൻ പരിശ്രമിക്കുകയും  ചെയ്യുക